¡Sorpréndeme!

Journalist from Manorama who Caught KT Jaleel | Oneindia Malayalam

2020-09-17 2 Dailymotion

Journalist from Manorama who Caught KT Jaleel
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരിക്കുകയാണ്. പുലര്‍ച്ചെ 6 മണിയോടെ ആണ് ആലുവ മുന്‍ mla എ.എം യൂസഫിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാറില്‍ മന്ത്രി NIA ഓഫീസില്‍ എത്തിയത്. മതഗ്രന്ഥത്തിന്റെ മറവില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തി എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ മന്ത്രിയില്‍ നിന്ന് മൊഴിയെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും ചോദ്യം ചെയ്തിരുന്നു. മാര്‍ച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെ പറ്റിയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. മാധ്യമങ്ങളുടെയും ജനങ്ങളുടെയും കണ്ണ് വെട്ടിക്കുന്നതിനാണ് അദ്ദേഹം പുലര്‍ച്ചെ എന്‍ഐഎ ഓഫീസില്‍ ഹാജരായത്. സാധാരണ നിലയില്‍ 9 മണിക്കാണ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്താറുള്ളൂ. പക്ഷേ ഒരീച്ച പോലും അറിയാതെ എന്‍ഐഎ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ജലീലിന്റെ പ്ലാനിന് വിലങ്ങ് തടിയായത് മനോരമ ന്യൂസിലെ അനില്‍ ഇമ്മാനുവലായിരുന്നു.